കഴിക്കാം അടിപൊളി റമദാൻ സ്പെഷൽ ബാംബിനോ പായസം
Mail This Article
കേരളത്തിന്റെ പ്രിയ വിഭവങ്ങൾ ഇനി ഗോതമ്പിന്റെ നന്മയോടെ ആസ്വദിക്കാം.
ആവശ്യമായ ചേരുവകൾ
നെയ്യ് - 75 ഗ്രാം,
ടോൺഡ് മിൽക്ക് -750 മില്ലി,
വറുത്ത വെർമിസെല്ലി - 50 ഗ്രാം
മിൽക്ക്മെയ്ഡ്- 75 ഗ്രാം,
കുരു മാറ്റിയ ഈന്തപ്പഴം - 4 എണ്ണം,
തിളച്ച വെള്ളത്തിൽ കുതിർത്ത് തൊലി കളഞ്ഞ് അരിഞ്ഞ ബദാം -10 എണ്ണം,
കശുവണ്ടി -10 എണ്ണം
പിസ്ത അരിഞ്ഞത് - 10 എണ്ണം
തണ്ണിമത്തൻ വിത്തുകൾ - 1 ടേബിൾസ്പൂൺ
ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
പാകം ചെയ്യുന്ന രീതി
. ഒരു പാനിൽ രണ്ടു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി വെർമിസെല്ലി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി മാറ്റി വയ്ക്കുക.
. ഒരു പാനിൽ പാൽ തിളപ്പിക്കുക, തീ ചെറുതാക്കിയ ശേഷം വെർമിസെല്ലി ചേർക്കുക. വെർമിസെല്ലി മൃദുവാകുന്നതുവരെ വേവിക്കുക.
. മിൽക്ക്മെയ്ഡും ഈന്തപ്പഴവും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കട്ടിയാകുന്നതുവരെ ചൂടാക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ള നെയ്യ് ഒരു പാനിൽ ചൂടാക്കി ബദാം, കശുവണ്ടി, പിസ്ത, തണ്ണിമത്തൻ വിത്ത് എന്നിവ ചേർക്കുക.
. ബ്രൗൺ നിറമാകുമ്പോൾ, ഉണക്കമുന്തിരി ചേർക്കുക.
. വെർമിസെല്ലി മിശ്രിതത്തിന് മുകളിൽ ഇത് ചേർത്ത് ചൂടോടെ വിളമ്പാം.