ADVERTISEMENT

എപ്പോഴും കഴിക്കുന്ന പായസങ്ങളിൽ നിന്നും വ്യത്യസ്തമായി, ബീറ്റ്‌റൂട്ടും കാരറ്റും ചേർത്ത് ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കാം. അല്പം നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പും മുന്തിരിയും കൂടെയാകുമ്പോൾ രുചി ഇരട്ടിയാകും

ആവശ്യമായ ചേരുവകൾ 
1. നെയ്യ് – രണ്ടു വലിയ സ്പൂൺ
2. ബീറ്റ്‌റൂട്ട് – 250 ഗ്രാം, ഗ്രേറ്റ് ചെയ്തത് 
 കാരറ്റ് – 250 ഗ്രാം
3. പാൽ – ഒന്നര ലീറ്റർ 
പഞ്ചസാര – അരക്കിലോ
4. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ 
കശുവണ്ടിപ്പരിപ്പും കിസ്മിസും – 10 വീതം, നെയ്യിൽ വറുത്തത്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഉരുളിയിൽ നെയ്യ് ചൂടാക്കി കാരറ്റും ബീറ്റ്‌റൂട്ടും ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് നന്നായി കുറുക്കി വാങ്ങണം.
∙ ഇതിൽ നാലാമത്തെ ചേരുവ ചേർത്തിളക്കി വിളമ്പാം.

ADVERTISEMENT
Experience the Taste of Health with Beetroot Carrot Payasam:

Beetroot Carrot Payasam offers a healthy twist on traditional Indian desserts, incorporating the goodness of beetroot and carrots for a nutritious and delicious treat. This flavorful payasam is enhanced with ghee-roasted cashews and raisins, making it a delightful and wholesome dessert option.

ADVERTISEMENT
ADVERTISEMENT