ADVERTISEMENT

വേനൽകാലത്തെ ഡൽഹിയിലെ ഏറ്റവും പ്രചാരമുള്ള പാനീയമാണ് മൊഹബത്ത് കാ സർബത്ത്. ഈ ഉന്മേഷദായകമായ പിങ്ക് നിറത്തിലുള്ള പാനീയം വളരെ ജനപ്രിയമാണ്

ആവശ്യമായ ചേരുവകൾ 
പാൽ -1 ലിറ്റർ (തിളപ്പിച്ചു തണുപ്പിച്ചത്)
ചവ്വരി - ½ കപ്പ്
സ്ട്രോബെറി ജെല്ലി - 1 പാക്കറ്റ്
റോസ് സിറപ്പ് (Rooh Afza) - ¼ കപ്പ്
തണ്ണിമത്തൻ - പകുതി (ചെറിയ കഷ്ണങ്ങളാക്കിയത്)
പഞ്ചസാര - ആവശ്യത്തിന്
ഐസ് ക്യൂബ്സ് - ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. ജെല്ലി തയ്യാറാക്കി ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. ശേഷം ചെറിയ ക്യൂബുകളായി മുറിച്ചെടുക്കുക.
. വെള്ളം തിളപ്പിച്ച് അതിലേക്ക് കഴുകി വെച്ച ചവ്വരി ചേർക്കുക. ചവ്വരി സുതാര്യമാകുന്നതുവരെ വേവിക്കുക. വെന്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി ഊറ്റിവെക്കുക. 
. ഈ സമയം ഒരു വലിയ പാത്രത്തിൽ തണുപ്പിച്ച പാൽ എടുക്കുക. അതിലേക്ക് റോസ് സിറപ്പും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.
. ഈ പാൽ മിശ്രിതത്തിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചവ്വരി, സ്ട്രോബെറി ജെല്ലി കഷ്ണങ്ങൾ, ചെറിയ കഷ്ണങ്ങളാക്കിയ തണ്ണിമത്തൻ എന്നിവ ചേർക്കുക.
. ആവശ്യത്തിന് ഐസ് ക്യൂബ്സ് ചേർത്ത് തണുപ്പോടെ വിളമ്പുക. കൂടുതൽ രുചിക്കായി മുകളിൽ വാനില ഐസ്ക്രീം കൂടി ചേർക്കാവുന്നതാണ്. 
ഈ പാനീയം കൂടുതൽ നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കുന്നത് കൂടുതൽ രുചികരമായിരിക്കും. 

ADVERTISEMENT
Discover the Delightful Mohabbat Ka Sharbat Recipe:

Mohabbat Ka Sharbat is a popular pink-hued refreshing drink enjoyed in Delhi during the summer. This chilled milk-based beverage, often enhanced with Rooh Afza and fruits, offers a delightful respite from the heat and is a beloved summer treat across India.

ADVERTISEMENT
ADVERTISEMENT