ADVERTISEMENT

പഴുത്ത പപ്പായ വേവിച്ച് ഉടച്ച്, ശർക്കരപ്പാനിയിൽ വരട്ടി, രണ്ടാം പാലും ഒന്നാം പാലും ചേർത്ത് തയ്യാറാക്കിയ പപ്പായ പ്രഥമൻ. നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കൂടി ചേരുമ്പോൾ ഉഗ്രൻ പായസം തയ്യാറായി 

ആവശ്യമായ ചേരുവകൾ 
1. നന്നായി പഴുത്ത പപ്പായ – 225 ഗ്രാം
2. നെയ്യ് – 75 മില്ലി
3. ശർക്കര – 750 ഗ്രാം, ഉരുക്കിയത്
4. ഏലയ്ക്കാപ്പൊടി, ജീരകംപൊടി,
ചുക്കുപൊടി – ഒരു നുള്ള്
5. തേങ്ങാപ്പാൽ – 250 മില്ലി
6. കശുവണ്ടിപ്പരിപ്പ് – 40 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ പപ്പായ തൊലി കളഞ്ഞ് ഉടച്ചു വയ്ക്കുക.
∙ പാനിൽ നെയ്യ് ചേർത്തു പപ്പായ വഴറ്റണം.
. നന്നായി വെന്തു പച്ചമണം മാറുമ്പോൾ ശർക്കര ചേർത്തു നന്നായി ഇളക്കുക.
. ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തിളക്കണം.
∙ നന്നായി കുറുകുമ്പോൾ തേങ്ങാപ്പാൽ ചേർത്തു വാങ്ങണം.
∙ നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കി ചൂടോടെ വിളമ്പാം.

ADVERTISEMENT
Sweet Papaya Delight: Pradhaman Preparation:

Papaya Pradhaman is a delicious and traditional Kerala payasam made with ripe papaya, jaggery syrup, and coconut milk. This sweet dish is enhanced with ghee-fried coconut pieces and cashews, creating a rich and aromatic dessert.

ADVERTISEMENT
ADVERTISEMENT