ഫ്രഷ് ബെറികളും ക്രീമി യോഗർട്ടും ചേർന്ന ഈ ഫ്രോസൺ ഡിലൈറ്റ് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകും. പഞ്ചസാരയുടെ അമിത ഉപയോഗമില്ലാതെ, പ്രകൃതിദത്തമായ ബെറികളുടെ ഗുണങ്ങൾ അടങ്ങിയ ഈ ഫ്രോസൺ യോഗർട്ട് ചൂടിൽ നിന്നും രക്ഷയേകും.
ആവശ്യമായ ചേരുവകൾ
ADVERTISEMENT
1.മിക്സ്ഡ് ഫ്രോസൺ ബെറീസ് – 3 കപ്പ് (റാസ്പ്ബെറി, ബ്ലൂബെറി, സ്ട്രോബെറി) ഗ്രീക്ക് യോഗർട്ട് – ഒരു കപ്പ് ഐസിങ് ഷുഗർ – ഒന്നേകാൽ കപ്പ്
പാകം ചെയ്യുന്ന വിധം ∙ എല്ലാ ചേരുവകളും മിക്സിയിലാക്കി അധികം അരഞ്ഞു പോകാതെ അടിച്ചെടുക്കണം. ∙ ഇത് ആറു റമെകിൻ ഡിഷുകളിലാക്കി ക്ലിങ് ഫിലിം കൊണ്ടു മൂടി രണ്ടു മണിക്കൂർ ഫ്രീസറിൽ വച്ചു സെറ്റാക്കണം. ∙ വിളമ്പാൻ നേരം ഏതാനും സെക്കൻഡ് ചൂടുവെള്ളത്തിൽ മുക്കിയ ശേഷം വിളമ്പാനുള്ള പ്ലേറ്റിലേക്കു കമഴ്ത്തുക.
ADVERTISEMENT
Healthy Summer Dessert: Frozen Berry Yogurt:
Frozen berry yogurt is a delightful and healthy dessert perfect for beating the heat. This recipe uses natural berries and creamy yogurt, offering a refreshing treat without excessive sugar.