മധുരമേറിയ പ്രഭാതത്തിന് ഒരു മാംഗോ-ബനാന കൂട്ട്
Mail This Article
രുചിയിൽ മാത്രമല്ല, ആരോഗ്യത്തിലും മുന്നിലാണ് ഈ സ്മൂത്തി. വിറ്റമിൻ എ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ മാമ്പഴവും വാഴപ്പഴവും ചേരുമ്പോൾ ശരീരത്തിന് ആവശ്യമായ നാരുകളും പോഷകങ്ങളും ഇതിൽ നിന്നും ലഭിക്കുന്നു..ചൂടുകാലത്ത് ആശ്വാസം പകരാനാകുന്ന നല്ലൊരു സ്മൂത്തിയാണിത്.
ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം/ഞാലിപ്പൂവൻ - 2 എണ്ണം
പഴുത്ത മാമ്പഴം - 2 എണ്ണം
കട്ടത്തൈര് -1 കപ്പ്
പാൽ - 1/2 കപ്പ്
തേൻ - ആവശ്യത്തിന്
ചിയ സീഡ് - ഒരു നുള്ള്
കശുവണ്ടി/ബദാം- അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
. പഴവും മാമ്പഴവും ചെറിയ കഷ്ണങ്ങളായി മുറിക്കുക.
. ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ചു വെച്ച പഴം, മാമ്പഴം, കട്ടത്തൈര്, പാൽ, തേൻ, കുതിർത്ത ചിയ സീഡ് എന്നിവ ചേർക്കുക.
. ഇവയെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക
. തയ്യാറായ സ്മൂത്തി ഒരു ഗ്ലാസ്സിലേക്ക് പകരുക.
. മുകളിൽ അല്പം കശുവണ്ടിപ്പരിപ്പോ ബദാം കഷ്ണങ്ങളോ വിതറി തണുപ്പോടെ വിളമ്പാം.
