ADVERTISEMENT

വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ തണുത്ത യോഗർട്ടും മധുരമുള്ള മാതളനാരങ്ങയും ചേർത്തുണ്ടാക്കിയ ഈ സ്മൂത്തി മികച്ചതാണ്. മാതളനാരങ്ങയുടെ ആന്റിഓക്‌സിഡന്റുകളും യോഗർട്ടിന്റെ പ്രോബയോട്ടിക് ഗുണങ്ങളും ചേർന്നതാണീ പാനീയം. വർക്കൗട്ടിന് ശേഷം കുടിക്കാൻ പറ്റിയ ഏറ്റവും മികച്ച എനർജി ഡ്രിങ്ക്.

ആവശ്യമായ ചേരുവകൾ 
1.പഴം – രണ്ട്,സ്ലൈസ് ചെയ്തത്
കട്ടത്തൈര് –അരക്കപ്പ്
മാതളനാരങ്ങ ജ്യൂസ് – അരക്കപ്പ്
തേൻ – രണ്ടു വലിയ സ്പൂൺ
ഐസ് പൊടിച്ചത് – അരക്കപ്പ്
2. മാതളനാരങ്ങ അല്ലികൾ – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി നന്നായി അടിക്കുക. 
. ആവശ്യമെങ്കിൽ കൂടുതൽ തൈരോ ജ്യൂസോ രുചിക്കനുസരിച്ചു ചേർക്കാം. 
∙ വിളമ്പാനുള്ള ഗ്ലാസില്‍ ഒഴിച്ച്, മാതളനാരങ്ങ അല്ലികൾ കൊണ്ട് അലങ്കരിക്കുക.

ADVERTISEMENT
Nutrient-Rich Smoothie for Summer Refreshment:

Enjoy a refreshing summer smoothie made with cool yogurt and sweet pomegranate, perfect for beating the heat. This drink is packed with the antioxidant benefits of pomegranate and the probiotic goodness of yogurt, making it an ideal post-workout energy boost.

ADVERTISEMENT
ADVERTISEMENT