ADVERTISEMENT

ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും  ഒരുപോലെ അനുയോജ്യമായ സ്മൂത്തിയാണിത്. ഓട്‌സിലെ നാരുകളും പഴത്തിലെ പൊട്ടാസ്യവും ചേർന്ന് ദഹനം എളുപ്പമാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

ആവശ്യമായ ചേരുവകൾ 
ഓട്‌സ് - 4 ടേബിൾസ്പൂൺ
നേന്ത്രപ്പഴം - 1 എണ്ണം 
തണുത്ത പാൽ - 1 കപ്പ്
ഈന്തപ്പഴം - 4 എണ്ണം
പീനട്ട് ബട്ടർ - 1 ടേബിൾസ്പൂൺ
കറുവപ്പട്ട പൊടി - ഒരു നുള്ള് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. ഓട്‌സ്  ചൂടുവെള്ളത്തിലോ പാലിലോ 10 മിനിറ്റ് കുതിർത്ത് വെക്കുക.
. ഒരു മിക്‌സി ജാറിലേക്ക് അരിഞ്ഞ പഴം, കുതിർത്ത ഓട്‌സ്, കുരു കളഞ്ഞ ഈന്തപ്പഴം, പാൽ എന്നിവ ചേർക്കുക.
. ഇതിലേക്ക് പീനട്ട് ബട്ടറും ഒരു നുള്ള് കറുവപ്പട്ടപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക.
. നല്ല ക്രീം പരുവത്തിലായാൽ ഒരു ഗ്ലാസ്സിലേക്ക് മാറ്റി തണുപ്പോടെ കഴിക്കാം.

ADVERTISEMENT
Quick and Healthy Oats Banana Smoothie Recipe:

This energy-boosting smoothie is perfect for those seeking to stay energized throughout the day and for individuals looking to lose weight. The fiber from oats and potassium from fruits aid digestion and reduce appetite.

ADVERTISEMENT
ADVERTISEMENT