ആപ്പിളിന്റെയും സ്ട്രോബെറിയുടെയും ഒരു കൂൾ കോമ്പിനേഷൻ
Mail This Article
×
കൃത്രിമ നിറങ്ങളില്ലാതെ, പഴങ്ങളുടെ സ്വാഭാവിക ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് തയ്യാറാക്കിയ ഒരു ഹെൽത്തി ആപ്പിൾ സ്ട്രോബെറി കൂളർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ
1. ആപ്പിൾ – രണ്ട്
2. സ്ട്രോബെറി തണ്ടു കളഞ്ഞത് – ഒരു കപ്
ഓറഞ്ച് ജ്യൂസ് – നാല് ഓറഞ്ചിന്റേത്
3. പഞ്ചസാര – പാകത്തിന്
4. ആപ്പിൾ സ്ലൈസ് ചെയ്തതോ പൊടിയായി അരിഞ്ഞതോ – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ആപ്പിൾ തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു മിക്സിയിൽ അടിക്കുക.
. പാകത്തിനു പഞ്ചസാര ചേർത്തിളക്കി രുചി ക്രമീകരിക്കണം.
∙ വിളമ്പാനുള്ള ഗ്ലാസുകളിലാക്കി ആപ്പിൾ സ്ലൈസ് ചെയ്തതതോ പൊടിയായി അരിഞ്ഞതോ കൊണ്ട് അലങ്കരിക്കാം.
Refreshing Apple Strawberry Cooler Recipe: