ADVERTISEMENT

പൈനാപ്പിളും ഓട്‌സും ചേർത്തുള്ള സ്മൂത്തി വളരെ എളുപ്പത്തിലും ആരോഗ്യകരമായും തയ്യാറാക്കാം.  ഈ സ്മൂത്തി ദഹനത്തിന് വളരെ നല്ലതാണ്.

ആവശ്യമായ സാധനങ്ങൾ
പൈനാപ്പിൾ - 300 ഗ്രാം 
ഓട്‌സ് - 3 ടേബിൾ സ്പൂൺ
പാൽ - 200 മില്ലി
ഏലക്ക - 1 എണ്ണം 
ചെറുപഴം - 1 
തേൻ - ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. ആദ്യം പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. 
. ഓട്‌സ് ഏകദേശം 5-10 മിനിറ്റ് പാലിൽ കുതിർത്ത് വെക്കുന്നത് സ്മൂത്തി കൂടുതൽ മൃദുവാക്കാൻ സഹായിക്കും.
. ഒരു ബ്ലെൻഡറിലേക്ക് പൈനാപ്പിൾ കഷ്ണങ്ങൾ, കുതിർത്തു വെച്ച ഓട്‌സ്, ബദാം പാൽ, ഏലക്ക വിത്തുകൾ എന്നിവ ചേർക്കുക.
. ഇവ നന്നായി അടിച്ചെടുക്കുക. 
. തയ്യാറായ സ്മൂത്തി ഗ്ലാസിലേക്ക് ഒഴിച്ച് ഉടൻ തന്നെ ഉപയോഗിക്കാം. 
. മുകളിൽ അല്പം പൈനാപ്പിൾ കഷ്ണങ്ങളോ നട്‌സോ ഇട്ട് അലങ്കരിക്കാവുന്നതാണ്.

ADVERTISEMENT
Boost Your Health with this Simple Pineapple Oats Smoothie:

Pineapple oats smoothie is a delicious and healthy option that can be prepared quickly. This nutrient-rich drink aids digestion and is a perfect choice for a healthy breakfast.

ADVERTISEMENT
ADVERTISEMENT