5 മിനിറ്റിൽ ഒരു ഗ്ലാസ് സ്മൂത്തി, ദിവസം മുഴുവൻ ഉന്മേഷം
Mail This Article
5 മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി സോയ സ്മൂത്തിയാണിത്. വെയിറ്റ് ലോസ് നോക്കുന്നവർക്ക് പറ്റിയ മികച്ചൊരു ഓപ്ഷൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്മൂത്തിയാണിത്.
ആവശ്യമായ ചേരുവകൾ
സോയ മിൽക്ക് - 1 കപ്പ്
നേന്ത്രപ്പഴം/ഞാലിപ്പൂവൻ -1 വലുത്
ഈന്തപ്പഴം -3 എണ്ണം
ഓട്‌സ് - 2 ടേബിൾ സ്പൂൺ
ബദാം/ കശുവണ്ടി - 5 എണ്ണം
ഐസ് ക്യൂബ്സ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ഒരു ബ്ലെൻഡറിൽ പഴം കഷ്ണങ്ങളാക്കിയത്, കുരു കളഞ്ഞ ഈന്തപ്പഴം, ഓട്‌സ്, ബദാം എന്നിവ ചേർത്ത് നന്നായി അടിക്കുക.
. ഇതിലേക്ക് സോയ മിൽക്ക് ചേർത്ത് വീണ്ടും നന്നായി ബ്ലെൻഡ് ചെയ്യുക.
. സ്മൂത്തി പരുവത്തിലായിക്കഴിഞ്ഞാൽ ഒരു ഗ്ലാസിലേക്ക് പകർത്തി തണുപ്പോടെ കുടിക്കാം.
. കൂടുതൽ മധുരം വേണമെന്നുണ്ടെങ്കിൽ അല്പം തേനോ ശർക്കരയോ ചേർക്കാവുന്നതാണ്.