ഈ വേനലിലെ മസ്റ്റ് ട്രൈ, മാതളനാരങ്ങ കരിക്ക് ലോലി
Mail This Article
കരിക്കിൻ വെള്ളത്തിന്റെ തണുപ്പും മാതളനാരങ്ങയുടെ സ്വാദും. സ്വാഭാവിക മധുരവും നല്ല ഗുണങ്ങളും നിറഞ്ഞ ഈ ലോലി കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടും. സിന്തറ്റിക് ഫ്ലേവറുകൾ ഒഴിവാക്കി വീട്ടിൽ തന്നെ ഉണ്ടാക്കാൻ എളുപ്പവുമാണ്.
ആവശ്യമായ ചേരുവകൾ
1. മാതളനാരങ്ങ– ഒന്ന്
2. കരിക്കിൻവെള്ളം – രണ്ടു കരിക്കിന്റേത്
പഞ്ചസാര - പാകത്തിന്
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
∙ മാതളനാരങ്ങയുടെ അല്ലികൾ അടർത്തി വയ്ക്കുക.
∙ ഇതിന്റെ പകുതിയും രണ്ടാമത്തെ ചേരുവയും യോജിപ്പിച്ചു മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.
∙ ഈ മിശ്രിതം ലോലി മോൾഡിന്റെ മുക്കാൽ ഭാഗം വരെ നിറച്ച്, ബാക്കിയുള്ള മാതളനാരങ്ങാ അല്ലികൾ അൽപം വീതം ഓരോ മോൾഡിലുമായി ഇട്ട് കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യുക.