ADVERTISEMENT

നല്ല പഴുത്ത പേരയ്ക്കയുടെ സ്വാദ് നിറയ്ക്കുന്ന സ്പെഷ്യൽ പാനീയമാണിത്. ഓരോ സിപ്പിലും ഉന്മേഷം പകരുന്ന ഇതിന്റെ തനതായ രുചി  വേനൽച്ചൂടിൽ ഒരു തണുത്ത ആശ്വാസമാണ്.

ആവശ്യമായ ചേരുവകൾ 
1. വെറ്റില – ഒന്ന്
2. പേരയ്ക്ക ജ്യൂസ് – 90 മില്ലി
പഞ്ചസാര സിറപ്പ് – 15 മില്ലി
നാരങ്ങാനീര് – 20 മില്ലി 
ശ്രീരച സോസ് – രണ്ടോ മൂന്നോ തുള്ളി
3.  ഐസ് – പാകത്തിന്
4. വെറ്റില, പച്ചമുളക് – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ വെറ്റില മഡ്ലർ ഉപയോഗിച്ചു ചതയ്ക്കണം.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവയും ഐസും ചേർത്ത് ഒരു ഷെയ്ക്കറിലാക്കി നന്നായി കുലുക്കി യോജിപ്പിക്കുക.
∙ വിളമ്പാനുള്ള ഗ്ലാസിൽ ഐസ് നിറച്ച്, അതിലേക്ക് ഈ സിറപ്പ് അരിച്ചൊഴിക്കണം.
∙ വെറ്റിലയും പച്ചമുളകും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
A Unique Summer Drink: Guava Paan Elixir:

Guava drink with paan flavour is a refreshing beverage perfect for summer. This special drink, bursting with the taste of ripe guavas, offers a unique flavour that invigorates with every sip.

ADVERTISEMENT
ADVERTISEMENT