ഓർമ്മകളിലെ ഐസ് കാൻഡി, ഇത്തവണ പപ്പായ രുചിയിൽ
Mail This Article
കടയിൽ നിന്ന് വാങ്ങുന്ന കൃത്രിമ നിറങ്ങൾ ചേർത്ത ഐസിന് പകരം കുട്ടികൾക്ക് ധൈര്യമായി കൊടുക്കാൻ പറ്റിയ ഹെൽത്തി കാൻഡി
ആവശ്യമായ ചേരുവകൾ
പഴുത്ത പപ്പായ – 2 കപ്പ്
പഞ്ചസാര – 5 ടേബിൾ സ്പൂൺ
പാൽ – 1 കപ്പ്
ഫ്രഷ് ക്രീം/മിൽക്ക് മെയ്ഡ് – 2 ടേബിൾ സ്പൂൺ
നാരങ്ങാനീര് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
. നന്നായി പഴുത്ത പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് മാറ്റുക.
. ഇതിലേക്ക് പഞ്ചസാര, തണുപ്പിച്ച പാൽ, നാരങ്ങാനീര്, ഫ്രഷ് ക്രീം എന്നിവ ചേർക്കുക.
. മിക്സിയിൽ ഇവയെല്ലാം ചേർത്ത് കട്ടകളൊന്നുമില്ലാതെ നല്ല മയത്തിൽ അടിച്ചെടുക്കുക.
. ഈ പപ്പായ മിശ്രിതം ഐസ് കാൻഡി മോൾഡുകളിലേക്ക് ഒഴിക്കുക.
. മോൾഡ് ഇല്ലെങ്കിൽ ചെറിയ സ്റ്റീൽ ഗ്ലാസോ പേപ്പർ കപ്പുകളോ ഉപയോഗിക്കാം.
. ഇത് ഫ്രീസറിൽ 8 മുതൽ 10 മണിക്കൂർ വരെ നന്നായി കട്ടയാകാൻ വെക്കുക.
ഐസ് നന്നായി സെറ്റായ ശേഷം മോൾഡ് ഫ്രീസറിൽ നിന്നും പുറത്തെടുത്ത് ഒരു പാത്രം സാധാരണ വെള്ളത്തിൽ 10 സെക്കൻഡ് മുക്കി വെക്കുക. ഇത് ഐസ് കാൻഡി എളുപ്പത്തിൽ ഒട്ടിപ്പിടിക്കാതെ പുറത്തേക്ക് വരാൻ സഹായിക്കും.