മാംഗോ ലവേഴ്സിന്റെ സ്വന്തം രുചികരമായ മാംഗോ മസ്താനി
Mail This Article
നല്ല മധുരമുള്ള പഴുത്ത മാമ്പഴവും ഐസ്‌ക്രീമും ചേർത്തുള്ള ഈ വിഭവം ചൂടുകാലത്ത് കുടിക്കാൻ ഏറ്റവും മികച്ചതാണ്.ക്രീമിയായ മാംഗോ പൾപ്പും ഐസ്‌ക്രീമും ചേർന്ന ഈ കോമ്പിനേഷൻ ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും.
ആവശ്യമായ സാധനങ്ങൾ
പഴുത്ത മാമ്പഴം: 2 എണ്ണം
തണുപ്പിച്ച പാൽ: 1 കപ്പ്
വനില/മാംഗോ ഐസ്‌ക്രീം: 4 - 5 സ്കൂപ്
പഞ്ചസാര: 1 - 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ്, ബദാം, പിസ്ത: ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
. മിക്സിയുടെ ജാറിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന മാമ്പഴ കഷണങ്ങൾ, പഞ്ചസാര, തണുപ്പിച്ച പാൽ, 2 സ്കൂപ്പ് ഐസ്‌ക്രീം എന്നിവ ചേർത്ത് നല്ല കട്ടിയായി അടിച്ചെടുക്കുക.
. രണ്ട് വലിയ സെർവിങ് ഗ്ലാസ്സുകൾ എടുക്കുക. അതിന്റെ അടിയിലായി ആദ്യം കുറച്ച് മാമ്പഴ കഷണങ്ങൾ ഇടുക.
. ഇതിലേക്ക് നമ്മൾ അടിച്ചുവെച്ചിരിക്കുന്ന കട്ടിയുള്ള മാംഗോ ഷേക്ക് മുക്കാൽ ഭാഗത്തോളം ഒഴിക്കുക.
. ഇതിന്റെ മുകളിലായി ഓരോ സ്കൂപ്പ് ഐസ്‌ക്രീം കൂടി വെക്കുക.
. മുകളിൽ അരിഞ്ഞു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, ബാക്കിയുള്ള മാമ്പഴ കഷണങ്ങൾ എന്നിവയിട്ട് ഭംഗിയായി അലങ്കരിക്കാം