ബ്രസീലിയൻ ലെമണേഡ് എന്നാൽ വെറുമൊരു നാരങ്ങാവെള്ളമല്ല. ചെറുനാരങ്ങയുടെ തൊലിയോടെ വെള്ളവും പഞ്ചസാരയും ചേർത്ത് അടിച്ചെടുത്ത ശേഷം, അതിലേക്ക് മധുരമുള്ള കണ്ടൻസ്ഡ് മിൽക്ക് ചേർക്കുന്നു. ഇത് പാനീയത്തിന് നല്ല ക്രീമിയും ഫ്രോത്തിയുമായ ടെക്സ്ചർ നൽകുന്നു
ആവശ്യമായ ചേരുവകൾ
ചെറുനാരങ്ങ - 2 എണ്ണം
കണ്ടൻസ്ഡ് മിൽക്ക് - 3 ടേബിൾ സ്പൂൺ
പഞ്ചസാര - 4 ടേബിൾ സ്പൂൺ
വെള്ളം - 2 കപ്പ്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. നാരങ്ങ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഓരോന്നും നാലോ എട്ടോ കഷ്ണങ്ങളായി മുറിക്കുക.
. ഒരു മിക്സിയുടെ ജാറിൽ ചെറുനാരങ്ങ കഷ്ണങ്ങളും, പഞ്ചസാരയും,1 കപ്പ് തണുത്ത വെള്ളവും ചേർക്കുക.
. 10 മുതൽ 15 സെക്കൻഡ് വരെ മാത്രം അടിച്ചെടുക്കുക.
. ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മാറ്റിവെക്കുക.
. അരിച്ചെടുത്ത നീര് വീണ്ടും മിക്സിയിലിടുക. ഇതിലേക്ക് ബാക്കി 1 കപ്പ് വെള്ളവും, കണ്ടൻസ്ഡ് മിൽക്കും, ഐസ് ക്യൂബുകളും ചേർക്കുക.
. നന്നായി പതയുന്നത് വരെ അരച്ചെടുക്കുക.
. ഗ്ലാസുകളിൽ ഐസ് ക്യൂബ്സ് ഇട്ട്, തയാറാക്കി വെച്ച ബ്രസീലിയൻ ലെമനേഡ് ഒഴിച്ച് വിളമ്പാം.