ADVERTISEMENT

അറബ് രാജ്യങ്ങളിൽ വളരെ പ്രശസ്തമായ ഒരു പരമ്പരാഗത മധുരപലഹാരമാണ് ഹലാവത് അൽ ജിബിൻ. ’ചീസിന്റെ മധുരം’ എന്നാണ് അർത്ഥമാക്കുന്നത്. മൊസറല്ല ചീസ്, റവ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ പുറംഭാഗം തയ്യാറാക്കുന്നത്. വൈകുന്നേരങ്ങളിൽ കുട്ടികൾക്കൊരുക്കി കൊടുക്കാൻ മികച്ച മധുരമാണിത്. 

ആവശ്യമായ ചേരുവകൾ 
1. വെള്ളം –അരക്കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
പാൽ – മുക്കാൽ കപ്പ്
2. മൊസെറെല്ല ചീസ്– 350 ഗ്രാം, ഗ്രേറ്റ് ചെയ്തത് 
3. നേർത്ത റവ – ഒരു കപ്പ്
4. വിപ്പിങ് ക്രീം –അരക്കപ്പ്
5. പിസ്ത നുറുക്കിയത്, ചെറി –അലങ്കരിക്കാൻ
6. വെള്ളം – ഒന്നരക്കപ്പ്
പഞ്ചസാര – 80 ഗ്രാം
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ പാനിൽ ഒന്നാമത്തെ ചേരുവ ചൂടാക്കുക.
∙ ഇതിലേക്ക് ചീസ് ചേർത്ത് ഉരുക്കണം.
∙ ഇതിൽ റവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം ഉരുട്ടി എടുക്കണം.
∙ റവ ഉരുള ഒരു പ്ലാസ്റ്റിക് ഷീറ്റിലോ പരന്ന പ്രതലത്തിലോ വച്ചു പരത്തി എടുക്കുക.
. ഇതിനുള്ളിൽ വിപ്പിങ് ക്രീം വച്ചു മടക്കി എടുക്കണം.
∙ മുറിച്ച ശേഷം പിസ്തയും ചെറിയും കൊണ്ട് അലങ്കരിക്കുക.
∙ വിളമ്പുന്നതിനു തൊട്ടു മുൻപ് ഷുഗർ സിറപ്പ് ഒഴിച്ച് ഉപയോഗിക്കാം.

ADVERTISEMENT
Discover Halawat Al Jibn: The Sweet Cheese Delight:

Halawat Al Jibn is a traditional and popular sweet from Arab countries, translating to 'sweet of cheese'. This delicious dessert features a casing made from mozzarella cheese and semolina, perfect for an evening treat for children.

ADVERTISEMENT
ADVERTISEMENT