പരമ്പരാഗത സേമിയ പായസത്തിന് ഒരു പുത്തൻ മോഡേൺ ലുക്ക്! വറുത്ത സേമിയ പാലും കസ്റ്റേർഡ് പൗഡറും ചേർത്ത് തിളപ്പിച്ചുണ്ടാക്കുന്ന ഒരു കിടിലൻ ഡെസേർട്ടാണിത്.
ആവശ്യമായ ചേരുവകൾ 1. നെയ്യ് - 3 ടീസ്പൂൺ
2. കശുവണ്ടി നുറുക്ക് – ഒരു വലിയ സ്പൂൺ
ബദാം നുറുക്ക് – ഒരു വലിയ സ്പൂൺ
സേമിയ – അരക്കപ്പ്
3. പാൽ – ഒരു ലിറ്റർ
4. പഞ്ചസാര – മധുരത്തിനു പാകത്തിന്
5. കസ്റ്റേർഡ് പൗഡർ – ഒരു വലിയ സ്പൂൺ (അൽപം പാലിൽ കലക്കിയത്)
ADVERTISEMENT
പാകം ചെയ്യുന്ന വിധം ∙ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ വറുത്ത് ബ്രൗൺ നിറമാകുമ്പോൾ പാൽ ചേർത്തിളക്കണം.
. ഇതിലേക്കു പാകത്തിനു പഞ്ചസാര ചേർത്ത ശേഷം തിളയ്ക്കുമ്പോൾ പാലിൽ കലക്കിയ കസ്റ്റേർഡ് പൗഡർ ചേർത്തിളക്കുക.
∙ കുറുകിയ പരുവത്തിൽ വാങ്ങി ചൂടോടെ വിളമ്പാം.
ADVERTISEMENT
A Modern Twist on Classic Semiya Payasam:
This modern semiya payasam recipe offers a unique twist on the traditional dessert, incorporating roasted vermicelli and custard powder for a rich and creamy flavor. This easy-to-make delicacy is perfect for any occasion and provides a delightful, contemporary take on a beloved Indian sweet.