വെറും 3 ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കകം തയ്യാറാക്കാവുന്ന ഒരു കിടിലൻ മധുരഹാരമാണ് ഓറിയോ സുഷി. അടുപ്പൊന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
. ഓറിയോ ബിസ്‌ക്കറ്റ് - 1 പാക്കറ്റ്
. പാൽ - 5 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
. ഓറിയോ ബിസ്‌ക്കറ്റുകൾ തുറന്ന് അതിലെ ക്രീം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റിവെക്കുക.
. ബിസ്‌ക്കറ്റുകൾ മിക്‌സിയിലോ ഒരു സിപ്-ലോക്ക് കവറിലിട്ടോ നന്നായി പൊടിച്ച് പൊടിയാക്കുക.
. പൊടിച്ച ബിസ്‌ക്കറ്റിലേക്ക് അല്പം പാൽ ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
. മാവ് ഒരു ബട്ടർ പേപ്പറിലോ ക്ലിംഗ് ഫിലിമിലോ വെച്ച് ചതുരത്തിൽ പരത്തുക.
. മാറ്റിവെച്ച ക്രീമിലേക്ക് അല്പം പാൽ ചേർത്ത് ഇളക്കി, പരത്തിവെച്ച മാവിന് മുകളിലായി പുരട്ടുക.
. ബട്ടർ പേപ്പറിന്റെ സഹായത്തോടെ ഇത് ഒരു ലോൾ പോലെ ടൈറ്റായി ചുരുട്ടിയെടുക്കുക.
. ഇത് 15-20 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.
. പുറത്തെടുത്ത് ചെറിയ വട്ടത്തിലുള്ള കഷണങ്ങളായി മുറിച്ചെടുക്കുക.
. സ്വാദിഷ്ടമായ ഓറിയോ സുഷി തയ്യാർ