കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഒരു മധുരപലഹാരം. ഫ്രഷ് ബ്ലൂബെറിയുടെ സ്വാദും അതിന്റെ സ്വാഭാവികമായ പർപ്പിൾ നിറവും കൂടിച്ചേരുമ്പോൾ കിട്ടുന്ന അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല.
ആവശ്യമായ ചേരുവകൾ 1. ബ്ലൂബെറി – രണ്ടു കപ്പ് 2. തേൻ– രണ്ടു വലിയ സ്പൂൺ 3. കട്ടത്തൈര് – രണ്ടു കപ്പ്
ADVERTISEMENT
പാകം ചെയ്യുന്ന വിധം ∙ ബ്ലൂബെറി മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിക്കണം. . ഇതൊരു വലിയ ബൗളിലാക്കി തേൻ ചേർത്തിളക്കണം. . തൈരു ചേർത്തു മെല്ലേ ഇളക്കുക. ആവശ്യമെങ്കിൽ കൂടുതൽ തേൻ ചേർക്കാം. . പോപ്സിക്കിൾ മോൾഡിൽ ഒഴിച്ചു ഫ്രീസറിൽ വയ്ക്കുക. . എട്ട് മണിക്കൂർ ഫ്രീസ് ചെയ്ത ശേഷം ഉപയോഗിക്കാം . ഗ്ലാസിലാണ് സെറ്റ് ചെയ്യുന്നതെങ്കിൽ ഫ്രീസറിൽ വച്ചു രണ്ടു മണിക്കൂറിനു ശേഷം പോപ്സിക്കിൾ സ്റ്റിക് വയ്ക്കാം.
ADVERTISEMENT
Delicious & Healthy Blueberry Dessert for All Ages:
This healthy blueberry dessert is a delightful treat for both children and adults, showcasing the vibrant taste and natural purple hue of fresh blueberries. Its simple preparation makes it an easy and quick way to enjoy a nutritious and delicious fruit-based dessert.