ഉന്മേഷം നൽകാൻ ഏറ്റവും മികച്ചതാണ് ഈ വാട്ടർമെലൺ ഷോട്സ്. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഈ ഡ്രിങ്ക്, പാർട്ടികൾക്കും ഗെറ്റ്-ടു-ഗെദറുകൾക്കും ഒരുപോലെ അനുയോജ്യമാണ്.
ആവശ്യമായ ചേരുവകൾ 1. തണ്ണിമത്തങ്ങ– ഒന്നിന്റെ പകുതി 2. സ്ട്രോബെറി അരച്ചത് – ഒരു കപ്പ് പഞ്ചസാര – അരക്കപ്പ് 3. ബ്ലൂബെറി – പാകത്തിന്
ADVERTISEMENT
പാകം ചെയ്യുന്ന വിധം ∙ തണ്ണിമത്തങ്ങ ഒന്നരയിഞ്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക. . ഇതിനു നടുവിൽ നിന്ന് ഒരു സ്കൂപ്പ് എടുത്തു മാറ്റുക. . സ്ട്രോബറി അരച്ചതും പഞ്ചസാരയും ചേർത്തിളക്കി അടുപ്പത്തു വച്ചു കുറുക്കിയെടുക്കണം. ഇതാണ് സ്ട്രോബെറി കംപോട്ട്. . ഓരോ തണ്ണിമത്തൻ കഷണത്തിനുള്ളിലും കംപോട്ട് അൽപം ഒഴിച്ച് ഒരു ബ്ലൂബെറിയും വച്ചു വിളമ്പാം.
ADVERTISEMENT
Easy Watermelon Shots Recipe for Your Next Party:
Watermelon shots offer a refreshing and delightful beverage perfect for parties and gatherings. This easy-to-make drink uses fresh watermelon, strawberry compote, and blueberries for a burst of flavor and color.