ADVERTISEMENT

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി ഡെസേർട്ട്. വൈകുന്നേരങ്ങളിലെ മധുരമുള്ള കൊതി മാറ്റാൻ ഇതിലും മികച്ചൊരു ചോയ്സ് വേറെയില്ല.

ആവശ്യമായ ചേരുവകൾ
റസ്ക് - 10-12 എണ്ണം
പാൽ - 1 കപ്പ്
കൊക്കോ പൗഡർ - 1 ടീസ്പൂൺ
ഏലയ്ക്ക - 2 എണ്ണം
പഞ്ചസാര - 2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് - 15 എണ്ണം
ബദാം പരിപ്പ് - 15 എണ്ണം

തയ്യാറാക്കുന്ന വിധം
. ഒരു ചെറിയ പാത്രത്തിൽ പാൽ ചൂടാക്കുക.
. അതിലേക്ക് റസ്കുകൾ ചേർക്കുക.
. റസ്കുകൾ ഒന്നുടഞ്ഞ ശേഷം അതിലേക്ക് അണ്ടിപ്പരിപ്പ്, ബദാം, പഞ്ചസാര, ഏലയ്ക്ക, കൊക്കോ പൗഡർ എന്നിവ കൂടി ചേർത്തു വേവിച്ചെടുക്കുക.
. ചൂടാറിയ ശേഷം മിക്സിയിൽ അരച്ചെടുക്കുക.
. പാത്രത്തിലേക്ക് ഒഴിച്ച് മുകളിൽ അണ്ടിപ്പരിപ്പ്, ബദാം എന്നിവ വിതറുക.
. ഒരു ട്രേയിലേക്ക് മാറ്റി 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.

ADVERTISEMENT
ADVERTISEMENT
Delicious Homemade Dessert Recipe:

This easy dessert recipe is a perfect treat to satisfy your evening sweet cravings with minimal effort. Prepare this delightful homemade sweet using simple ingredients like rusk, milk, and cocoa powder for a quick and delicious snack.

ADVERTISEMENT
ADVERTISEMENT