ADVERTISEMENT

സൂപ്പർ സോഫ്റ്റ്, ഫഡ്ജി ജോവർ ബ്രൗണി. ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. ചോളപ്പൊടിയുടെ ഗുണവും ശർക്കരയുടെ നാടൻ മധുരവും ചേരുമ്പോൾ ഇതൊരു പെർഫെക്റ്റ് ഈവനിംഗ് സ്നാക്ക് ആണ്

ആവശ്യമായ ചേരുവകൾ
1. വെണ്ണ– 125 ഗ്രാം
ശർക്കര– ഒരു കപ്പ്
2. കൊക്കോ പൗഡർ– മുക്കാൽ കപ്പ്
ഇൻസ്റ്റന്റ് കാപ്പിപ്പൊടി – ഒരു വലിയ സ്പൂൺ
3. മുട്ട – രണ്ട്
4. ജോവർ പൊടി– അരക്കപ്പ്
5. ചോക്‌ലെറ്റ് ചിപ്സ് – 180 ഗ്രാം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ വെണ്ണയും ശർക്കരയും ചേർത്തുരുക്കി മയപ്പെടുത്തണം.
. ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ ഇതിൽ മുട്ട അടിച്ചത് ഓരോന്നായി ചേർത്ത് അടിക്കണം.
. ജോവർ പൊടിയും മെല്ലേ ചേർത്തു യോജിപ്പിച്ച ശേഷം ചോക്‌ലെറ്റ് ചിപ്സും ചേർത്തിളക്കുക.
∙ ബേക്കിങ് ട്രേയിലാക്കി 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 35 മിനിറ്റ് ബേക്ക് ചെയ്യുക.
∙ അവ്നിൽ നിന്നെടുത്തു നന്നായി ചൂടാറിയ ശേഷം മുറിച്ചു വിളമ്പാം.

ADVERTISEMENT
Healthy Jowar Brownie: A Guilt-Free Indulgence:

Jowar Brownies offer a healthy and fudgy treat made easily at home. Combining the goodness of sorghum flour and the natural sweetness of jaggery, these brownies are a perfect evening snack.

ADVERTISEMENT
ADVERTISEMENT