ADVERTISEMENT

പനീർ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ഹെൽത്തി തിറാമിസു റെസിപ്പി. കാപ്പിയുടെ കടുപ്പവും പനീറിന്റെ ക്രീമി ഘടനയും ഇതിന് പ്രത്യേക രുചി നൽകുന്നു.

ആവശ്യമായ സാധനങ്ങൾ
പനീർ: 200 ഗ്രാം
റസ്ക്: 16 കഷ്ണം
ഫ്രഷ് ക്രീം -
ചീസ് - 2 ടീസ്പൂൺ
വാനില എസ്സൻസ് - 1/2 ടീസ്പൂൺ
ഇൻസ്റ്റന്റ് കാപ്പിപ്പൊടി: 2 ചെറിയ സ്പൂൺ
ചൂടുവെള്ളം: ആവശ്യത്തിന്
തേൻ : 4 വലിയ സ്പൂൺ
കൊക്കോ പൗഡർ: അലങ്കരിക്കാൻ

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. കാപ്പിപ്പൊടിയും അല്പം ചൂടുവെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കുക.
. ഒരു മിക്സിയുടെ ജാറിലേയ്ക്ക് പനീർ, തേൻ, ചീസ്, ഫ്രഷ് ക്രീം, വാനില എസ്സൻസ് എന്നിവ ചേർത്ത് കട്ടകളില്ലാതെ നല്ല മിനുസമുള്ള പേസ്റ്റ് പോലെ അരച്ചെടുക്കുക..
. ഓരോ റസ്ക്കും തയ്യാറാക്കി വെച്ച കാപ്പി വെള്ളത്തിൽ ഏതാനും സെക്കൻഡ് മുക്കി എടുക്കുക.
. ഒരു പാത്രത്തിന്റെ അടിയിൽ ഈ കാപ്പിയിൽ മുക്കിയ റസ്‌ക്കുകൾ നിരത്തുക.
. ഇതിനു മുകളിലായി അരച്ചു വെച്ചിരിക്കുന്ന പനീർ മിശ്രിതം സമമായി പരത്തി ഒഴിക്കുക.
. ഇതുപോലെ വീണ്ടും ബ്രെഡും പനീർ മിശ്രിതവും വെച്ച് അടുത്ത ലെയറുകൾ തയ്യാറാക്കാം.
. ഇത് 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.
. വിളമ്പുന്നതിന് മുൻപ് ഇതിനു മുകളിൽ കൊക്കോ പൗഡർ വിതറുക.

ADVERTISEMENT
Easy No-Bake Paneer Tiramisu for Sweet Cravings:

Paneer Tiramisu offers a delightful and healthy dessert option, blending the richness of coffee with the creamy texture of paneer. This no-bake recipe simplifies the classic Italian dessert by substituting traditional ingredients with readily available Indian ones. The process involves soaking rusk in coffee, layering it with a smooth paneer and cream mixture, and chilling for a few hours. Garnished with cocoa powder, this creation is a testament to how familiar flavors can be reinvented for a healthier and equally delicious outcome. It's a perfect quick fix for dessert cravings.

ADVERTISEMENT
ADVERTISEMENT