Thursday 30 July 2020 12:07 PM IST

നാലുമണി ചായയ്ക്കൊപ്പം കഴിക്കാം അവൽ ലഡു! ഈസി റെസിപ്പി ഇതാ!

Liz Emmanuel

Sub Editor

aval laddoo

അവൽ ലഡു

1.അവൽ – ഒരു കപ്പ്

2.തേങ്ങ ചുരണ്ടിയത് – നാല് വലിയ സ്പൂൺ

ശർക്കരപ്പാനി – അരക്കപ്പ്

ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

3.നെയ്യ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒരു പാനിൽ അവൽ നന്നായി ചൂടാക്കുക. ഇത് മിക്സിയിൽ പൊടിച്ചെടുക്കാം. പൊടി‍ഞ്ഞശേഷം രണ്ടാമത്തെ ചേരുവ ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിക്കുക. ഈ മിശ്രിതം ഒരു ബൗളിലേക്കു മാറ്റി നെയ്യ് ചേർത്തിളക്കി ഇഷ്ടമുള്ള വലുപ്പത്തിൽ ബോളുകളാക്കി വിളമ്പാം.

കടപ്പ‌ാട്

നിഷിത ഷജീഷ്