Thursday 13 January 2022 03:38 PM IST : By സ്വന്തം ലേഖകൻ

ബ്രേക്ക്ഫാസ്‍‌റ്റിനു തയാറാക്കാം സോഫ്‌റ്റ് അവൽ അപ്പം, ഈസി റെസിപ്പി!

avilap

അവൽ അപ്പം

പച്ചരി – ഒരു കപ്പ്

2.അവൽ (കട്ടിയുള്ള വെള്ള അവൽ) – അരക്കപ്പ്

3.തേങ്ങാവെള്ളം – അരക്കപ്പ്

4.കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്

ഉപ്പ് – അര ചെറിയ സ്പൂൺ

പഞ്ചസാര – അഞ്ചു ചെറിയ സ്പൂൺ

5.ഇൻസ്‍റ്റന്റ് യീസ്റ്റ് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അരി കഴുകി വൃത്തിയാക്കി മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം.

∙അവൽ തേങ്ങാവെള്ളം ചേർത്തു 15 മിനിറ്റ് വച്ച ശേഷം അരിയും നാലാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്ത് ദോശമാവിന്റെ പാകത്തിന് അരച്ചെടുക്കണം.

∙ഇതിലേക്ക് യീസ്‌റ്റും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം രണ്ടര–മൂന്നു മണിക്കൂർ വയ്ക്കണം.

∙പിന്നീട് അപ്പച്ചട്ടിയിൽ ഒഴിച്ച് ചുറ്റിച്ചു പാലപ്പം ചുട്ടെടുക്കാം.

∙ഇതേ മാവു കൊണ്ടു കള്ളപ്പവും ഉണ്ടാക്കാം.