Tuesday 07 December 2021 12:21 PM IST : By സ്വന്തം ലേഖകൻ

ബ്രെഡ് കൊണ്ടു തയാറാക്കാം ഈസി ബ്രേക്ക്ഫാസ്‌റ്റ്, റൊട്ടി ഉപ്പുമാവ്!

brdupma

റൊട്ടി ഉപ്പുമാവ്

1.റൊട്ടി വെള്ളത്തിൽ കുതിർത്തു പൊടിച്ചത് – രണ്ടു കപ്പ്

2.എണ്ണ – നാലു ചെറിയ സ്പൂൺ

3.കടുക് – അര ചെറിയ സ്പൂൺ

ഉഴുന്നുപരിപ്പ് – രണ്ടു ചെറിയ സ്പൂൺ

4.വറ്റൽമുളക് – ഒന്ന്, മൂന്നായി മുറിച്ചത്

‌5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6.സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു പിടി

7.ചെറുനാരങ്ങനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8.തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙റൊട്ടി വെള്ളത്തിൽ ഒന്നു മുക്കി ഉടൻ തന്നെ പിഴിഞ്ഞു ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

∙എണ്ണ ചൂടാക്കി കടുകും ഉഴുന്നുപരിപ്പും മൂപ്പിച്ചശേഷം വറ്റൽമുളകും ചേർത്തു മൂപ്പിക്കുക.

∙ഇതിൽ മഞ്ഞൾപ്പൊടി ചേർത്തിളക്കി ഉടൻ തന്നെ ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ചെറുനാരങ്ങാനീരും ഉപ്പും ചേർത്തശേഷം റൊട്ടിയും ചേർത്തു വെള്ളം വലിഞ്ഞാലുടൻ തേങ്ങ ചുരണ്ടിയതും ചേർത്തിളക്കി വാങ്ങി വയ്ക്കുക.

∙ഒരു ചെറിയ മോൾഡിലാക്കി, വിളമ്പാൻ നേരത്തു മറിച്ചിട്ടു മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.