ADVERTISEMENT

കാബേജ്–ലെറ്റൂസ് സാലഡ്

1.കാബേജും ലെറ്റൂസും ഇലകൾ പിച്ചികീറിയത് – മൂന്നു കപ്പ്

ADVERTISEMENT

2.വിനാഗിരി – എട്ടു വലിയ സ്പൂൺ

പഞ്ചസാര – അഞ്ചു വലിയ സ്പൂൺ

ADVERTISEMENT

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.വെളുത്ത എള്ള് – രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

4.എള്ളെണ്ണ/ഒലിവ് ഓയിൽ – എള്ള് വറുക്കാനാവശ്യത്തിന്

5.മാഗി നൂഡിൽസ് – ഒരു പായ്ക്കറ്റിന്റെ മുക്കാൽഭാഗം

പാകം ചെയ്യുന്ന വിധം

∙കാബേജും ലെറ്റൂസും നന്നായി കഴുകി ഉപ്പിട്ട തണുത്ത വെള്ളത്തിൽ കുതിർത്തശേഷം ഊറ്റിവയ്ക്കണം.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.

∙എള്ളെണ്ണ/ഒലിവ് ഓയിൽ മെല്ലേ ചൂടാക്കി എള്ള് മെല്ലേ വറുത്തുവയ്ക്കുക.

∙ഊറ്റിവച്ചിരിക്കുന്ന ഇലകളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തശേഷം എള്ളും വിതറി കുടഞ്ഞു യോജിപ്പിക്കുക.

∙നൂഡിൽസ് മെല്ലേ പൊടിച്ച് സാലഡിനു മുകളിൽ വിതറി അലങ്കരിച്ച് ഉടൻ തന്നെ വിളമ്പാം.

കടപ്പാട്

‌ബീനാ മാത്യൂ

ADVERTISEMENT