Saturday 15 January 2022 02:48 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും കോളിഫ്ലവർ ചീസ് ബേക്ക്, ഈസി റെസിപ്പി!

caulibak

കോളിഫ്ലവർ ചീസ് ബേക്ക്

1.കോളിഫ്ലവർ – ഒന്ന്

2.ഉപ്പില്ലാത്ത വെണ്ണ – നാലു വലിയ സ്പൂൺ

3.മൈദ – നാലു വലിയ സ്പൂൺ

4.പാൽ – 600 മില്ലി

5.ചീസ് ഗ്രേറ്റ് ചെയ്തത് – മുക്കാൽ കപ്പ്

6.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ജാതിക്ക ഗ്രേറ്റ് ചെയ്തത് – അര ചെറിയ സ്പൂൺ

ട്രഫിൾ ഓയിൽ – ഒരു ചെറിയ സ്പൂൺ(ആവശ്യമെങ്കിൽ)

പാകം ചെയ്യുന്ന വിധം

∙അവ്ൻ 200 Cൽ ചൂടാക്കിയിടുക.

∙കോളിഫ്ലവർ പൂക്കളായി അടർത്തി അൽപം ഉപ്പും ചേർത്തു തിളപ്പിച്ചൂറ്റി വയ്ക്കണം.

∙ഒരു സോസ്പാൻ ചെറുതീയിൽ വച്ചു വെണ്ണ ചൂടാക്കണം. ഇതിലേക്കു മൈദ ചേർത്തിളക്കി മൊരിയുമ്പോൾ പാൽ ചേർത്തു കട്ടകെട്ടാതെ തുടരെയിളക്കി മയപ്പെടുത്തണം. ചെറുതീയിൽ എട്ടു–പത്തു മിനിറ്റ് വച്ച് സോസ് തയാറാക്കുക.

∙അടുപ്പിൽ നിന്നു വാങ്ങി ചീസ് ഗ്രേറ്റ് ചെയ്തതും (ടോപ്പിങ്ങിനു വേണ്ടി അൽപം ചീസ് മാറ്റി വയ്ക്കണം.) ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങുക. ഇതാണ് സോസ്.

∙അവ്ൻ പ്രൂഫ് ഡിഷിൽ കോളിഫ്ലവർ‌ വേവിച്ചതു നിരത്തി അതിനു മുകളിൽ സോസ് ഒഴിച്ച്, മാറ്റി വച്ചിരിക്കുന്ന ചീസ് വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15–20 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾവശം ഗോൾഡൻബ്രൗൺ നിറമാകണം.