Wednesday 16 September 2020 02:16 PM IST : By Pachakam Desk

ഏവർക്കും പ്രിയങ്കരമായ കോക്കനട്ട് ബോൾസ് വീട്ടിൽ തയാറാക്കാം!

coconut balls

കോക്കനട്ട് ബോൾസ്

1. മാറി ബിസ്ക്കറ്റ് - 340 ഗ്രാം, തരുതരുപ്പായി പൊടിച്ചത്

തേങ്ങ ചുരണ്ടിയത് - 100 ഗ്രാം

കശുവണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് - 120 ഗ്രാം

2. കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ

3. ഐസിങ് ഷുഗർ - രണ്ടു വലിയ സ്പൂൺ

4. തേങ്ങ ചുരണ്ടിയത് - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.

∙ ഇതിലേക്കു കണ്ടൻസ്ഡ് മിൽക്ക് ചേർത്തിളക്കി നന്നായി യോജിപ്പിച്ച ശേഷം മിശ്രിതം നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.

∙ പുറത്തെടുത്തു രണ്ടര സെന്റിമീറ്റർ വലുപ്പമുള്ള ഉരുളകളാക്കി ഐസിങ് ഷുഗറിൽ ഉരുട്ടി വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂഷിക്കുക.

∙ ഒരു ദിവസത്തിനു ശേഷം വിളമ്പാം. വിളമ്പുന്നതിനു തൊട്ടു മുൻപ് പൊടിയായി ചുരണ്ടിയ തേങ്ങയിൽ ഒന്നു കൂടി ഉരുട്ടിയെടുക്കണം.

∙ ആവശ്യമെങ്കിൽ എസ്സൻസും േചർത്തുരുട്ടാം.