ദാൽ ബീറ്റ്റൂട്ട് ഹമ്മൂസ്
1.മസൂർ പരിപ്പ് – അരക്കപ്പ്
തുവരപ്പരിപ്പ് – അരക്കപ്പ്
2.ബീറ്റ്റൂട്ട് – ഒന്ന്
3.വെള്ളം – അരക്കപ്പ്
ഉപ്പ് – പാകത്തിന്
4.വെളുത്തുള്ളി – അഞ്ച് അല്ലി
നാരങ്ങനീര് – ഒരു നാരങ്ങയുടേത്
വെള്ള എള്ള് വറുത്തത് – കാൽ കപ്പ്
ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
ഐസ് ക്യൂബ്സ് – അഞ്ച്
ജീരകം വറുത്തുപൊടിച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ കഴുകി വൃത്തിയാക്കി കുതിർത്തു വയ്ക്കണം.
∙മിക്സിയിൽ ബീറ്റ്റൂട്ടും കുതിർച്ച പരിപ്പും മൂന്നാമത്തെ ചേരുവ ചേർത്തു പ്രഷർകുക്കറിൽ വേവിക്കുക.
∙തണുക്കുമ്പോൾ നാലാമത്തെ ചേരുവയും ചേർത്തു മിക്സിയിൽ മയത്തിൽ അരച്ചെടുക്കണം.
∙കറുത്ത എള്ളും ഒലിവ് ഓയിലും കൊണ്ട് അലങ്കരിച്ചു വിളമ്പാം.