Tuesday 29 June 2021 04:11 PM IST : By Ammu Mathew

രുചികരമായൊരു മാങ്ങാ വിഭവം, ഉണക്കച്ചെമ്മീൻ മാങ്ങാക്കൂട്ട്!

shty

ഉണക്കച്ചെമ്മീൻ മാങ്ങാക്കൂട്ട്

1.വെളിച്ചെണ്ണ – പാകത്തിന്

2.ചുവന്നുള്ളി കനം കുറച്ചു നീളത്തില്‍ അരിഞ്ഞത് – കാൽ കപ്പ്

കറിവേപ്പില – രണ്ടു തണ്ട്

3.ഉണക്കചെമ്മീൻ വൃത്തിയാക്കിയത് – മുക്കാൽ കപ്പ്

4.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.ചനച്ച മാങ്ങ – മൂന്ന് – നാല്, കനം കുറച്ചരിഞ്ഞത്

മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

വെളിച്ചെണ്ണ, ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്തു വറുത്തു കോരി മാറ്റി വയ്ക്കണം.

‌∙ഇതിലേക്ക് ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച്, ചെമ്മീൻ ചേർത്തു കരുകരുപ്പാകും വരെ വറുക്കണം.

∙ഇതിലേക്ക് മുളകുപൊടിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ച ശേഷം വറുത്തു വച്ചിരിക്കുന്ന ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങുക.

.അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചതിൽ ചെമ്മീൻ മിശ്രിതത്തിന്റെ പകുതി ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ബാക്കി ചെമ്മീൻ മിശ്രിതം മുകളിൽ വിതറി ഉടൻ വിളമ്പാം.