ബട്ടൂര
1.യീസ്‌റ്റ് – കാൽ ചെറിയ സ്പൂൺ
പഞ്ചസാര – രണ്ടു വലിയ സ്പൂൺ
ചെറു ചൂടുവെള്ളം – മൂന്നു വലിയ സ്പൂൺ
2.മൈദ – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
3.മുട്ട – ഒന്ന്
നെയ്യ് – ഒരു വലിയ സ്പൂൺ
4.പാൽ – കുഴയ്ക്കാൻ ആവശ്യത്തിന്
5.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു ഗ്ലാസിൽ യീസ്‌റ്റും പഞ്ചസാരയും അൽപം ചൂടൂവെള്ളവും ചേർത്തു യോജിപ്പിച്ചു പത്തു മിനിറ്റു വയ്ക്കുക.
∙ഒരു വലിയ ബൗളിൽ രണ്ടമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ഇതിലേക്കു യീസ്‌റ്റ് മിശ്രിതവും മൂന്നാമത്തെ ചേരുവയും യോജിപ്പിക്കണം.
∙പാൽ അൽപാൽപം വീതം ചേർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കി നനഞ്ഞ തുണികൊണ്ടു മൂടി അരമണിക്കൂർ മാറ്റി വയ്ക്കുക.
∙മാവു പൊങ്ങി ഇരട്ടിയാകുമ്പോൾ ഒന്നുകൂടി കുഴച്ചു ചെറിയ ഉരുളകളാക്കി പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരി ഛന മസാലയ്ക്കൊപ്പം വിളമ്പാം.