ഗ്രീൻ പീസ് കറി
1.എണ്ണ – രണ്ടു വലിയ സ്പൂൺ
2.ബേ ലീഫ് – രണ്ട്
ഗ്രാമ്പൂ – അഞ്ച്
ഏലയ്ക്ക – നാല്
കറുവാപ്പട്ട – ഒന്ന്
3.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
4.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5.തക്കാളി – ഒന്ന്
കശുവണ്ടിപ്പരിപ്പ് – അഞ്ച്, കുതിർത്തത്
പച്ചമുളക് – രണ്ട്
മല്ലിയില – കാൽ കപ്പ്
6.വെള്ളം – പാകത്തിന്
7.ഗ്രീൻ പീസ് – ഒരു കപ്പ്
8.കസൂരി മേത്തി – അര ചെറിയ സ്പൂൺ
ഗരംമസാലപൊടി – അര ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ക്രീം – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.
∙പച്ചമണം മാറുമ്പോൾ മൂന്നാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.
∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ പൊടികൾ ചേർത്തു മൂപ്പിക്കുക.
∙അഞ്ചാമത്തെ ചേരുവ നന്നായി അരച്ചു കറിയിൽ ചേർത്തു വഴറ്റണം.
∙എണ്ണ തെളിഞ്ഞു വരുമ്പോൾ പാകത്തിനു വെള്ളം തേർത്തു തിളപ്പിച്ച് പീസും ചേർത്തു മൂടിവച്ചു വേവിക്കുക.
∙എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.