Wednesday 15 July 2020 11:09 AM IST : By സ്വന്തം ലേഖകൻ

ആരോഗ്യദായകം ഈ ഗോതമ്പു റവ സാലഡ്! തയാറാക്കാം ഈസിയായി!

Gothambu rava Salad

റവകൊണ്ട് ഉപ്പുമാവും ലഡുവും ഉണ്ടാക്കി മടുത്തോ. എന്നാൽ ഇതാ ഒരു അടിപൊളി സാലഡ്. ഗോതമ്പു റവ സാലഡ് ഉണ്ടാക്കാൻ ഈസി റെസിപ്പി..

ഗോതമ്പു റവ സാലഡ്

1. ചെറി ടുമാറ്റോ – കാൽ കിലോ, ഓരോന്നും രണ്ടാക്കിയത്

2. വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ഒരു െചറിയ സ്പൂൺ

3. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

4. ഗോതമ്പു റവ – 200 ഗ്രാം

5. വിനാഗിരി – രണ്ടു വലിയ സ്പൂൺ

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. സാലഡ് വെള്ളരിക്ക തൊലി കളഞ്ഞു െചറിയ ചതുരക്കഷണങ്ങളാക്കിയത് – മുക്കാൽ കപ്പ്

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ വീതം

ചോളം അടർത്തി വേവിച്ചത് – രണ്ടു വലിയ സ്പൂൺ

8. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙അവ്ൻ 2000Cൽ ചൂടാക്കിയിടുക.

∙ഒരു റോസ്റ്റിങ് പാനിൽ തക്കാളി മുറിച്ചത്, മുറിച്ച വശം മുകളിൽ വരുന്ന വിധത്തിൽ നിരത്തുക.

∙ഇതിനു മുകളിൽ രണ്ടാമത്തെ േചരുവ വിതറിയ ശേഷം രണ്ടു വലിയ സ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ തളിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് റോസ്റ്റ് െചയ്യുക. മൃദുവാകുമ്പോൾ പുറത്തെടുത്തു ചൂടാറാൻ വയ്ക്കണം.

∙ഗോതമ്പുറവ അവ്ൻപ്രൂഫ് ബൗളിലാക്കി നികക്കെ തിളച്ച വെള്ളം ഒഴിച്ചു പാത്രം അടച്ചു 30 മിനിറ്റ് അനക്കാതെ വയ്ക്കുക. മുഴുവൻ വെള്ളവും റവ വലിച്ചെടുക്കുന്നതാണ് കണക്ക്.

∙ഇതിനു മുകളിൽ അഞ്ചാമത്തെ േചരുവ തളിച്ചു ഒരു ഫോർക്ക് കൊണ്ടിളക്കി പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക. ഏഴാമത്തെ േചരുവയും േചർത്തു മെല്ലേ ഇളക്കണം.

∙ഇതിലേക്കു റോസ്റ്റിങ് പാനിൽ നിന്നുള്ള തക്കാളി ചാറുൾപ്പെടെ ചേര‍്‍ത്തു മെല്ലേ യോജിപ്പിക്കുക.

∙തണുപ്പിച്ച ശേഷം ഉപ്പും എരിവും പാകത്തിനാക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.