Saturday 08 May 2021 11:33 AM IST

രുചിക്കൊപ്പം ആരോഗ്യവും, തയാറാക്കാം എഗ്ഗ് ഡ്രോപ്പ് സൂപ്പ്!

Liz Emmanuel

Sub Editor

soop

എഗ്ഗ് ഡ്രോപ്പ് സൂപ്പ്

1.വെള്ളം - 4 കപ്പ്

2.കാരറ്റ് - അരക്കപ്പ്, ചെറുതായി അരിഞ്ഞത്്

 ബീന്‍സ് - അരക്കപ്പ്, ചെറുതായി അരിഞ്ഞത്്

 സവാള - അരക്കപ്പ്,ചെറുതായി അരിഞ്ഞത്്

 സ്വീറ്റ് കോണ്‍ - അരക്കപ്പ്, വേവിച്ചത്

 ഗ്രീന്‍പീസ് - അരക്കപ്പ്, വേവിച്ചത്

 വെളുത്തുള്ളി - രണ്ട് അല്ലി  അരിഞ്ഞത്

 ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

ചിക്കന്‍ ക്യൂബ് - ഒന്ന്

3. കോണ്‍ഫ്‌ളോര്‍ - കാല്‍കപ്പ്

 വെള്ളം - അരക്കപ്പ്

4.മുട്ട - മൂന്ന്, അടിച്ചത്

പാകം ചെയ്യുന്ന വിധം

·       ഒരു സോസ്പാനില്‍ വെള്ളം തിളപ്പിക്കണം.

·       തിളച്ചു തുടങ്ങുമ്പോള്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കി വേവിക്കുക്ക.

·       ഇതില്‍ കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കലക്കിയതും ചേര്‍ത്തു കുറുകി വരുമ്പോള്‍ അടിച്ചു വച്ചിരിക്കുന്ന മുട്ട അല്പാല്പം വീതം തുടരെ     ഇളക്കികൊണ്ടു ചേര്‍ക്കുക.

·       ഉപ്പ് പാകത്തിനാക്കി ചൂടോടെ വിളമ്പാം.