Thursday 19 November 2020 12:50 PM IST : By സ്വന്തം ലേഖകൻ

ഗ്രിൽഡ് ചിക്കൻ സാലഡ്, ഇനി സാലഡിനു രുചികൂടും!

salad

ഗ്രിൽഡ് ചിക്കൻ സാലഡ്, ഇനി സാലഡിനു രുചികൂടും!

1.ചിക്കൻ ബ്രെസ്‌റ്റ് – ഒന്ന്

2.നാരങ്ങാനീര് – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

ഡ്രസിങ്ങിന്

4.പൈനാപ്പിൾ ജ്യൂസ് – അരക്കപ്പ്

ഓറഞ്ചു ജ്യൂസ് – മുക്കാൽ കപ്പ്

5.തേൻ – ഒന്നര ചെറിയ സ്പൂൺ

ഒലിവ് ഓയിൽ – ഒന്നര ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒന്നു–രണ്ടു ചെറിയ സ്പൂൺ

ഉപ്പ്-പാകത്തിന്

പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ചിക്കൻ ബ്രസ്‌റ്റ് നന്നായി ചുറ്റിക കൊണ്ട് അടിച്ചു പരത്തി, രണ്ടാമത്തെ ചേരുവ പുരട്ടി, ഒലിവ് ഓയിൽ പുരട്ടിയ തവയിലിട്ടു ഗ്രിൽ ചെയ്തെടുക്കുക.

  • പൈനാപ്പിൾ ജ്യൂസും ഓറഞ്ച് ജ്യൂസും യോജിപ്പിച്ച് ചെറുതീയിൽ വച്ചു വറ്റിച്ചു പകുതിയാക്കുക. കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം അഞ്ചാമത്തെ ചേരുവയും യോജിപ്പിച്ചു സോസ‍് തയാറാക്കണം.

  • തയാറാക്കിയ സോസ്, ഗ്രിൽ ചെയ്ത ചിക്കൻ ബ്രസ്‌റ്റിനു മുകളിൽ ഒഴിച്ചു വേവിച്ച പച്ചക്കറികൾക്കൊപ്പം വിളമ്പാം.

കടപ്പാട്

റീന മധു മാത്യൂസ്, കോട്ടയം