Tuesday 23 November 2021 01:02 PM IST : By സ്വന്തം ലേഖകൻ

പലവിധ ധാന്യങ്ങൾ ചേര്‍ത്തൊരു പോഷകദോശ, ഹെൽതി റെസിപ്പി!

dosasda

പോഷകദോശ

1.പച്ചരി – അരക്കപ്പ്

2.ചെറുപയർ – അരക്കപ്പ്

3കടല – അരക്കപ്പ്

4.സോയാബൻസ് – അരക്കപ്പ്

5.ഉഴുന്നുപരിപ്പ് – അരക്കപ്പ്

6.തുവരപ്പരിപ്പ് – അരക്കപ്പ്

7.ഉലുവ – ഒരു വലിയ സ്പൂൺ

8.ഉപ്പ് – പാകത്തിന്

9.ചുട്ടെടുക്കാൻ എണ്ണയോ നെയ്യോ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നു മുതൽ ഏഴുവരെയുള്ള ചേരുവകൾ ഒന്നിച്ചാക്കി വൃത്തിയായി കഴുകിയെടുത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് എട്ടുമണിക്കൂർ കുതിരാൻ വയ്ക്കുക. അതിലുള്ള വെള്ളം ഊറ്റി കളയാതെ അതേ വെള്ളമൊഴിച്ചു ദോശമാവിന്റെ അയവിൽ നന്നായി അരച്ചെടുക്കുക.

∙ഈ ദോശമാവിൽ പാകത്തിന് ഉപ്പു ചേർക്കുക. ഉടനെ തന്നെ നന്നായി ചൂടായ തവയിൽ എണ്ണയോ നെയ്യോ പുരട്ടി ദോശ ചുട്ടെടുക്കുക.

∙തേങ്ങാ ചട്നിക്കോ ഉള്ളി ചട്നിക്കോ ഒപ്പം കഴിക്കാം.



പുതു രുചിയിൽ ചിക്കൻ തേങ്ങാക്കറി, ഈസി റെസിപ്പി!