ADVERTISEMENT

ചെറുപയർ സൂപ്പ്

1.ചെറുപയർ – 80 ഗ്രാം

ADVERTISEMENT

2.വെള്ളം – നാലു കപ്പ്

3.ജീരകം വറുത്തു പൊടിച്ചത്, ചുക്കുപൊടി, കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ വീതം

ADVERTISEMENT

വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

ഉപ്പ് – പാകത്തിന്

ADVERTISEMENT

4.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെറുപയർ നാലുകപ്പു വെള്ളമൊഴിച്ചു പ്രഷർ കുക്കറിൽ നന്നായി വേവിക്കുക. പയർ നന്നായി ഉടച്ചശേഷം അരിച്ചെടുക്കണം.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.

∙സൂപ്പ് പാകത്തിനു കുറുകി വരുമ്പോൾ വാങ്ങിയ ശേഷം കറിവേപ്പില ചേർത്തു വിളമ്പാം.

 

ADVERTISEMENT