മാതളനാരങ്ങ സാലഡ്
1.മാതളനാരങ്ങ അല്ലികളാക്കിയത് – ഒരു കപ്പ്
സാലഡ് കുക്കുമ്പർ – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
സവാള – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
തക്കാളി – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
പുതിനയില – ഒരു കൈപ്പിടി, പൊടിയായി അരിഞ്ഞത്
മല്ലിയില അരിഞ്ഞത് – ഒരു കൈപ്പിടി, പൊടിയായി അരിഞ്ഞത്
2.നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ഫ്രിഡ്ജിൽ വയ്ക്കുക.
∙വിളമ്പുന്നതിനു തൊട്ടു മുൻപ് രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വിളമ്പാം