Monday 14 September 2020 03:39 PM IST : By Pachakam Desk

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും പലഹാരം, ഖാട്ടി റോൾ!

khatti

ഖാട്ടി റോൾ

1. ബാക്കി വന്ന ചപ്പാത്തി

2. ബാക്കി വന്ന ചിക്കൻ കറി

3. വെണ്ണ - പാകത്തിന്

4. എണ്ണ - പാകത്തിന്

5. മുട്ട - മൂന്ന്

സവാള - ഒരു െചറുത്, പൊടിയായി അരിഞ്ഞത്

തക്കാളി - രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

മല്ലിയില അരിഞ്ഞത് - കുറച്ച്

6. ചീസ് സ്ലൈസ് - ആവശ്യമെങ്കിൽ

പാകം െചയ്യുന്ന വിധം

∙ ബാക്കി വന്ന ചപ്പാത്തി െചറിയ വട്ടത്തിൽ‌ മുറിക്കുക. ഇല്ലെങ്കിൽ പൂരി വലുപ്പത്തിലുള്ള ചപ്പാത്തി ഉണ്ടാക്കുക.

∙ ചിക്കൻ കറിയിൽ നിന്നു കഷണങ്ങൾ മാത്രം എടുത്തു പൊടിയായി അരിഞ്ഞ് അൽപം വെണ്ണയിൽ വഴറ്റുക.

∙ എണ്ണ ചൂടാക്കി അഞ്ചാമത്തെ േചരുവ അടിച്ചത് ഒഴിച്ച് ഓംലെറ്റ് തയാറാക്കി നീളത്തിൽ കീറി വയ്ക്കണം.

∙ ഓരോ ചപ്പാത്തിയുടെയും നടുവിൽ മുട്ട പൊരിച്ചതു വച്ച്, അതിനു മുകളിൽ ചിക്കൻ വച്ച് ആവശ്യമെങ്കിൽ ചീസ് സ്ലൈസും വച്ചു ചുരുട്ടി വിളമ്പാം.