Thursday 18 February 2021 01:53 PM IST : By സ്വന്തം ലേഖകൻ

ഉണ്ടാക്കാതെ പോകരുത് ഈ സ്നാക്ക്, കൊൽക്കത്ത എഗ്ഗ് റോൾ!

egg

കൊൽക്കത്ത എഗ്ഗ് റോൾ

1.മുട്ട – ഒന്ന്, അടിച്ചത്

സവാള പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

കുരുമുളകുപൊടി – ഒരു ചെറിയ നുള്ള്

ഉപ്പ് – പാകത്തിന്

2.എണ്ണ – ഒരു ചെറിയ സ്പൂൺ

3.ചപ്പാത്തി/പറാത്ത – ഒന്ന്

4.സാലഡ് വെള്ളരിക്ക തൊലികളഞ്ഞു നീളത്തിൽ കനം കുറച്ചരിഞ്ഞത് – കാൽ കപ്പ്

സവാള കനം കുറച്ച് അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ടുമാറ്റോ സോസ്/കെച്ചപ്പ് – ഒന്നു–രണ്ടു ചെറിയ സ്പൂൺ

ഗ്രീൻ ചില്ലി സോസ് – അര–ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – അര ചെറിയ സ്പൂൺ

ചാ‌ട്ട് മസാല – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചു വയ്ക്കുക.

∙ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി മുട്ട മിശ്രിതം ഒഴിച്ച് ഒന്നു ചുറ്റിക്കുക. മുട്ട നന്നായി പരന്നു കിട്ടണം.

∙30 സെക്കൻഡിനു ശേഷം സെറ്റായിത്തുടങ്ങിയ മുട്ടയുടെ മുകളിലേക്ക് ഒരു ചപ്പാത്തി വച്ച് അമർത്തുക.

∙മുകളിൽ അല്പം എണ്ണ തളിച്ച് മറിച്ചിടുക. ഒരു മിനിറ്റ് ചെറുതീയിൽ വച്ചു വാങ്ങി മുട്ട മുകളിൽ വരും വിധം ഒരു പ്ലേറ്റിലേക്കു മാറ്റുക. മുട്ടയുടെ മുകളിലായി നാലാമത്തെ ചേരുവ അടുക്കി വയ്ക്കുക.

∙മുറുകെ ചുരുട്ടിയെടുത്ത് വാക്സ് പേപ്പർ കൊണ്ടു പൊതിഞ്ഞെടുക്കണം.