Wednesday 25 November 2020 12:41 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്ക് കൊടുക്കാം കൂവ ഫ്രൂട്ട് മോജോ!

koova

കുട്ടികൾക്ക് കൊടുക്കാം കൂവ ഫ്രൂട്ട് മോജോ!

1.കൂവപ്പൊടി – നാലു വലിയ സ്പൂൺ

പാൽ – ഒന്നരക്കപ്പ്

പഞ്ചസാര – പാകത്തിന്

2.റോബസ്റ്റ – ഒന്ന്

കിവി – ഒന്ന്

3.ഡൈജസ്‌റ്റീവ് ബിസ്കറ്റ് പൊടിച്ചത് – രണ്ടു വലിയ സ്പൂൺ

4.ചെറി ഏപ്രിക്കോട്ട് അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5.കശുവണ്ടിപ്പരിപ്പും പിസ്തയും അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

6.കണ്ടൻസ്ഡ് മിൽക്ക് – രണ്ടു വലിയ സ്പൂൺ

7.ചോക്‌ലേറ്റ് – ഒരു ചെറിയ കഷണം, ഗ്രേറ്റ് ചെയ്തത്

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു തിളപ്പിച്ചു കുറുക്കി വാങ്ങുക. ചൂടാറിയശേഷം പരന്ന പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

  • റോ‌ബസ്റ്റയും കിവിയും തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

  • വിളമ്പാനുള്ള ഗ്ലാസിലോ ബൗളിലോ ബിസ്കറ്റ് പൊടിച്ചതു നിരത്തി അതിനു മുകളിൽ സെറ്റായ പുഡിങ് മുറിച്ചതിട്ട് അതിനു മുകളിൽ കിവിയും ഡ്രൈഫ്രൂട്ട്സും പഴവും നിരത്തുക.

  • ഗ്ലാസിന്റെ സൈഡിലൂടെ കണ്ടൻസ്ഡ് മിൽക്ക് മെല്ലേ ഒഴിച്ചു കൊടുക്കണം.

  • ‌ഏറ്റവും മുകളിൽ ചോക്‌ലേറ്റ് ഗ്രേറ്റ് ചെയ്തതും വിതറി തണുപ്പിച്ചു വിളമ്പാം.