Thursday 31 December 2020 04:52 PM IST

നല്ല മയമുള്ള കുബൂസ് തയാറാക്കാൻ ഇങ്ങനെ ചെയ്യൂ!

Liz Emmanuel

Sub Editor

കുബൂസ്

1.മൈദ – രണ്ടു കപ്പ്

യീസ്‌റ്റ് – അര ചെറിയ സ്പൂൺ

പഞ്ചസാര – ഒരു വലിയ സ്പൂൺ

2.ഉപ്പ് – പാകത്തിന്

എണ്ണ – ഒരു വലിയ സ്പൂൺ

ചെറുചൂടുവെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മൈദയും യീസ്‌റ്റും പഞ്ചസാരയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി കുഴയ്ക്കുക.

∙ഈ മാവ് ഒരു കൗണ്ടർടോപ്പിലിട്ട് 8-10 മിനിറ്റു നന്നായി കുഴച്ചു നല്ല മയമുള്ള മാവു തയാറാക്കുക. ആവശ്യമെങ്കിൽ അല്പം മൈദ തൂവിക്കൊടുക്കാം.

∙ഇത് എണ്ണ പുരട്ടുയ ഒരു ബൗളിലാക്കി അല്പം എണ്ണ തടവി അടച്ച് 2 മണിക്കൂർ വയ്‌ക്കുക. മാവ് ഇരട്ടിയാകുന്നതാണ് പാകം.

∙രണ്ടു മണിക്കൂറിനു ശേഷം മാവെടുത്ത് ഒന്നുകൂടി കുഴച്ച് ചെറിയ ഉരുളകളാക്കുക. ഇത് ഒരു നനഞ്ഞ തുണികൊണ്ടു മൂടി 15 മിനിറ്റ് വയ്ക്കുക.

‌∙ശേഷം ഓരോ ഉരുളകളും പരത്തി വീണ്ടും നനഞ്ഞ തുണികൊണ്ടു മൂടി 10 മിനിറ്റു വയ്ക്കുക. നല്ല മയം വരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

∙തവ ചൂടാക്കി പരത്തി വച്ചിരിക്കുന്ന കുബൂസ് തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുക്കുക.