സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ അമ്മമാര്‍ ടെന്‍ഷനിലാണ് കുസൃതിക്കുടുക്കകള്‍ക്കിഷ്ടമായ ഭക്ഷണം നല്‍കാന്‍. സ്കൂള്‍ വിട്ടുവന്നാല്‍ കഴിക്കുന്നതേ ഉള്ളൂ. ലഞ്ച് ബോക്സില്‍ എന്നു ഭക്ഷണം തിരികെ കൊണ്ടുവരലാണെന്ന പരാതി മാറ്റാം. ഇതാ പെട്ടെന്ന തയാറാക്കാവുന്ന സ്വാദിഷ്ടമായ ഡിഷുകള്‍. ഇന്ന് മഷ്റൂം ഫ്രൈഡ് റൈസും സേമിയ എഗ്ഗ് ബിരിയാണിയും. പാചകക്കുറിപ്പ് : മായ അഖിൽ, സിയാറ്റിൽ, യുഎസ്എ
മഷ്റൂം ഫ്രൈഡ് റൈസ്
1. ബസ്മതി അരി – ഒരു കപ്പ്
2. എണ്ണ – ഒന്നര വലിയ സ്പൂൺ
3. സവാള കനം കുറച്ചരിഞ്ഞത് – അരക്കപ്പ്
4. കാരറ്റ് പൊടിയായി അരിഞ്ഞത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്
ബീൻസ് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
5. ചോളം – രണ്ടു വലിയ സ്പൂൺ
ഗ്രീൻപീസ് – രണ്ട്–മൂന്നു വലിയ സ്പൂൺ
6. കൂൺ പൊടിയായി അരിഞ്ഞത് – ഒന്നരക്കപ്പ്
7. വൂസ്റ്റർ സോസ് – ഒന്നര വലിയ സ്പൂൺ
സോയാസോസ് – ഒരു ചെറിയ സ്പൂൺ
8. കുരുമുളക് പൊടിച്ചത് – അര ചെറിയ സ്പൂൺ
9. ഉപ്പ് – പാകത്തിന്
10. സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ, അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ബസ്മതി അരി കഴുകി വാരി ഉപ്പിട്ടു വേവിച്ചു ചൂടാറാൻ വ യ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്തു ഗോൾഡൻ നിറ മാകും വരെ വറുക്കുക. ഇതിലേക്ക് കാരറ്റും ബീൻസും ചേർ ത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിൽ ചോളവും ഗ്രീൻപീസും ചേർത്തു വീണ്ടും ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്കു കൂണും ചേർത്ത് ഏതാനും മിനിറ്റ് വഴറ്റുക.
∙ വൂസ്റ്റർ സോസും സോയാസോസും ചേർത്ത് നന്നായി ഇ ളക്കി ഒന്ന്–രണ്ടു മിനിറ്റ് വഴറ്റുക.
∙ ബസ്മതി അരി വേവിച്ചതും ചേർത്തു നന്നായി ഇളക്കി കുരുമുളകു പൊടിച്ചതും ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.
∙ ഉപ്പു പാകത്തിനാക്കി വാങ്ങി വച്ച ശേഷം സ്പ്രിങ് അണിയ ൻ കൊണ്ട് അലങ്കരിക്കാം.
സേമിയ എഗ്ഗ് ബിരിയാണി
1. നെയ്യ് – ഒരു ചെറിയ സ്പൂൺ
2. കറുവാപ്പട്ട – അര ഇഞ്ചു കഷണം
ഗ്രാമ്പൂ – നാല്
ഏലയ്ക്ക – രണ്ട്
കുരുമുളക് – കാൽ ചെറിയ സ്പൂൺ
3. റോസ്റ്റഡ് സേമിയ – ഒന്നര കപ്പ്
4. ചൂടുവെള്ളം/ചിക്കൻ സ്റ്റോക്ക്/വെജിറ്റബിൾ സ്റ്റോക്ക് – രണ്ടേകാൽ കപ്പ്
പുതിനയില – അഞ്ച്–ആറ്, കൈ കൊണ്ടു കീറിയത്
മല്ലിയില അരിഞ്ഞത് – അൽപം
5. ഉപ്പ് – പാകത്തിന്
6. നെയ്യ്/വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ+രണ്ടു ചെറിയ സ്പൂൺ
7. കശുവണ്ടിപ്പരിപ്പ് – പത്ത്
8. ഉണക്കമുന്തിരി – അൽപം
9. കാരറ്റ് കനം കുറച്ചരിഞ്ഞത് – അരക്കപ്പ്
ഗ്രീൻപീസ് – കാൽ കപ്പ്
10. മുട്ട – മൂന്ന്, പാകത്തിനുപ്പും ഒരു നുള്ളു കുരുമുളകുപൊടിയും ചേർത്ത് അടിച്ചത്
11. സവാള കനം കുറച്ചരിഞ്ഞത് – മുക്കാൽ കപ്പ്
12. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, വട്ടത്തിൽ അരിഞ്ഞത്
13. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
14. തക്കാളി – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
15. മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
പുതിനയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ പാനിൽ ഒരു ചെറിയ സ്പൂൺ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക. മസാലയുടെ മണം വരുമ്പോൾ സേമിയ ചേർത്ത് ഏതാനും സെക്കൻഡ് ഇളക്കുക. സേമിയയിൽ നെയ്യ് നന്നായി പുരളണം.
∙ ഇതിലേക്ക് ചൂടുവെള്ളം/സ്റ്റോക്ക് ചേർത്തു പുതിനയില യും മല്ലിയിലയും ഉപ്പും ചേർത്തു മൂടി വച്ച് അഞ്ച്–ആറു മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക. പാത്രത്തിനടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.
∙ അടുപ്പിൽ നിന്നു വാങ്ങി ഒരു ഫോർക്കു കൊണ്ട് വിടർത്തി മാറ്റി വയ്ക്കുക.
∙ ഇടത്തരം തീയിൽ ഒരു വലിയ സ്പൂൺ നെയ്യ്/വെളിച്ചെണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പ് ഗോൾഡൻ നിറത്തിൽ വറുത്തു കോരുക. പിന്നീട് ഉണക്കമുന്തിരിയും വറുത്തു കോരുക.
∙ ഇതേ നെയ്യിൽ കാരറ്റും ഗ്രീൻപീസും ചേർത്ത് അഞ്ച്–ആറു മിനിറ്റ് വഴറ്റുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ഇതൊരു പേപ്പർ ടവ്വലിൽ നിരത്തുക.
∙ ബാക്കിയുള്ള നെയ്യിൽ മുട്ട അടിച്ചതു ചേർത്തു ചിക്കിപ്പൊരിച്ചെടുക്കണം.
∙ പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാള അ ൽപം ഉപ്പു ചേർത്തു വറുക്കുക. സവാള കണ്ണാടിപ്പരുവമാ കുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേ ർത്തു സവാള ഗോൾഡൻ നിറമാകും വരെ വഴറ്റുക.
∙ ഇതിലേക്ക് 13ാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കുക. പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു നന്നായി ഇളക്കു ക. തക്കാളി ഉടയുമ്പോൾ മുട്ട ചിക്കിയതും ചേർത്തിളക്കി യോജിപ്പിച്ച ശേഷം വാങ്ങി വയ്ക്കുക.
∙ ഒരു പാത്രത്തിൽ മുട്ട–തക്കാളി മിശ്രിതം പകുതി നിരത്തി മുകളിൽ രണ്ടു വലിയ സ്പൂൺ വീതം കശുവണ്ടിപ്പരിപ്പ്, ഉ ണക്കമുന്തിരി, മല്ലിയില, പുതിനയില ഇവ നിരത്തുക. ആവശ്യമെങ്കിൽ ഇതിൽ ഒരു ചെറിയ സ്പൂൺ നെയ്യ് ചേർക്കാം.
∙ ഇതിൽ തയാറാക്കിയ സേമിയ പകുതി ചേർക്കുക. ഇതിനു മുകളിൽ ബാക്കിയുള്ള മുട്ട–തക്കാളി മിശ്രിതം വച്ച ശേഷം ബാക്കിയുള്ള കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, മല്ലിയില, പുതിനയില ഇവ ചേർക്കുക. ബാക്കി സേമിയ വേവിച്ചതും നിരത്തി പാത്രം മൂടി വയ്ക്കുക.
∙ ഈ പാത്രം ഒരു വലിയ തവയിൽ വച്ച് ഇടത്തരം തീയിൽ നാല്–അഞ്ച് മിനിറ്റ് വയ്ക്കുക. വാങ്ങി വച്ച ശേഷം നന്നായി ഇളക്കുക.
∙ അച്ചാറിനും പപ്പടത്തിനും റൈത്തയ്ക്കും ഒപ്പം കഴിക്കാം.