Tuesday 16 February 2021 02:25 PM IST : By സ്വന്തം ലേഖകൻ

രണ്ടു മിനിറ്റിൽ ഒരു സ്‌റ്റാർട്ടർ‌ റെസിപ്പി, തയാറാക്കാം നട്ടി ബ്രൊക്കോളി!

nut

നട്ടി ബ്രൊക്കോളി

1.എള്ളെണ്ണ – രണ്ട് ചെറിയ സ്പൂൺ

2.ബ്രൊക്കോളി പൂക്കളായി അടർത്തിയത് – രണ്ട് കപ്പ്

3.കാപ്സിക്കം മഞ്ഞ നീളത്തിൽ അ‌രിഞ്ഞത് – കാൽ‌ കപ്പ്

4.സോയ‌ാ സോസ് – ഒരു വലിയ സ്പൂൺ

5.ഉപ്പ് – ആവശ്യത്തിന്

കുരുമുളകുപൊടി – ആവശ്യത്തിന്

6.കപ്പലണ്ടി വറുത്തത് – കാൽ‌ കപ്പ്

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ഒഴിച്ച് ബ്രൊക്കോളിയും കാപ്സിക്കവും ചേർത്ത് അഞ്ചു മിനിറ്റ്് വഴറ്റുക.

∙ഇതിലേക്ക് സോയ‌ാ സോസ് ചേർത്തു വഴറ്റുക. ഒരുപാട് വെന്തു പോകരുത്.
∙ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.

∙കപ്പലണ്ടി ചേർത്ത് വിളമ്പാം.