Tuesday 21 September 2021 10:58 AM IST : By Vanitha Pachakam

ചൂടോടെ വിളമ്പാം രുചിയൂറും പാലക്ക് സൂപ്പ്!

palak

പാലക് സൂപ്പ്

1. ചീര (പാലക്) - രണ്ടു കപ്പ്

സവാള പൊടിയായി അരിഞ്ഞത് - മുക്കാൽ കപ്പ്

2. വെണ്ണ - രണ്ടു ചെറിയ സ്പൂൺ

3. കോൺഫ്ളോർ - ഒരു ചെറിയ സ്പൂൺ

4. പാൽ - ഒരു കപ്പ്

5. ഉപ്പ് - പാകത്തിന്

കുരുമുളകു പൊടിച്ചത് - ഒര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചീരയും സവാളയും ചേർത്തു പ്രഷർകുക്കറിലാക്കി രണ്ടു മിനിറ്റ് വേവിക്കുക. ചൂടാറിയ ശേഷം മിക്സിയിൽ അടിച്ച് അരിച്ചു മാറ്റി വയ്ക്കുക.

∙ ഒരു പാനിൽ വെണ്ണ ചൂടാക്കിയ ശേഷം കോൺഫ്ളോർ ചേർത്തിളക്കുക. ഇളംബ്രൗൺ നിറമാകുമ്പോൾ പാൽ അൽപാൽപമായി ചേർത്തു കട്ടകെട്ടാതെ ഇളക്കണം.

∙ കുറുകിത്തുടങ്ങുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ചീരക്കൂട്ട് ചേർത്തു രണ്ടു മിനിറ്റ് വേവിക്കുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പുക.