Friday 08 January 2021 12:31 PM IST : By സ്വന്തം ലേഖകൻ

എളുപ്പം തയാറാക്കാം പാസ്ത മാർമലേ‍‍‍ഡ് സാലഡ്!

salad

പാസ്ത മാർമലേ‍‍‍ഡ് സാലഡ്

1.പാസ്ത – 140 ഗ്രാം

ഉപ്പ് – പാകത്തിന്

2.കട്ടത്തൈര് – അര ലിറ്റർ

ഓറഞ്ച് മാർമലേഡ് – മൂന്ന് വലിയ സ്പൂൺ

3.വറ്റൽമുളകു ചതച്ചത്, കാപ്സിക്കം അരിഞ്ഞത് –അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

  • പാസ്ത ഉപ്പിട്ട വെള്ളത്തിൽ വേവിച്ചൂറ്റി വയ്ക്കുക.

  • തൈരും മാർമലേഡും യോജിപ്പിച്ച് അതിലേക്കു പാസ്ത ചേർത്തിളക്കി ഉപ്പു പാകത്തിനാക്കണം.

  • വറ്റൽമുളകു ചതച്ചതും കാപ്സിക്കവും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കടപ്പാട്

രേഖ ജേക്കബ് പെരിഞ്ചേരി