Tuesday 28 July 2020 02:18 PM IST : By സ്വന്തം ലേഖകൻ

രുചിയും ഗുണവും ഒരുപോൽ പകരും റാഗി പാലപ്പം; ഇന്നു തന്നെ പരീക്ഷിക്കൂ!

BREAKFAST

റാഗി പാലപ്പം

1. റാഗിപ്പൊടി (പഞ്ഞപ്പുല്ല്) – കാൽ കപ്പ്

അരിപ്പൊടി – മുക്കാൽ കപ്പ്

കട്ടിത്തേങ്ങാപ്പാൽ – ഒന്നേകാൽ കപ്പ്

യീസ്റ്റ് – കാൽ ചെറിയ സ്പൂൺ

പഞ്ചസാര – മൂന്നു വലിയ സ്പൂൺ

2. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.ഇതൊരു പാത്രത്തിലാക്കി ഒരു രാത്രി മുഴുവൻ അനക്കാതെ വയ്ക്കണം.

∙രാവിലെ, പൊങ്ങിയ മാവിൽ ഉപ്പു ചേർത്ത ശേഷം ചൂടായ പാലപ്പച്ചട്ടിയിൽ ഓരോ തവി വീതം ഒഴിച്ച് പൂവിന്റെ ആകൃതിയില്‍ ചുറ്റിച്ച് അടച്ചു വച്ചു ചുട്ടെടുക്കാം.

∙ഓരോരുത്തരുടെയും ഇഷ്ടാനുസരണം റാഗിപ്പൊടിയുടെ അളവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. റാഗിയുടെ അളവു കൂടുന്തോറും കൂടുതൽ ബ്രൗൺ നിറമുണ്ടാകും. റാഗിയുെട അളവു കൂട്ടുന്നത് അനുസരിച്ച്, അരിപ്പൊടിയുടെ അളവും കുറയ്ക്കാനും ശ്രദ്ധിക്കണം.