Saturday 21 November 2020 12:55 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തമായ ഒരു സ്നാക്ക്, ജിബ്ന സമോസ!

samo

ജിബ്ന സമോസ

1.മൈദ – ഒന്നരക്കപ്പ്

തൈര് – മൂന്നു വലിയ സ്പൂൺ

ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ

പഞ്ചസാര – അര ചെറിയ സ്പൂൺ

2.ചെറുചൂടുവെള്ളം – അരക്കപ്പ്

3.കോൺഓയിൽ – രണ്ടു വലിയ സ്പൂൺ

4.ജിബ്ന ചീസ് – 100 ഗ്രാം (കനം കുറഞ്ഞ തുണിയിൽ കട്ട തൈര് ഒഴിച്ച് ഒന്നോ രണ്ടോ ദിവസം കെട്ടിവച്ച് ഉണ്ടാക്കുന്ന ചീസ് കട്ടയാണ് ജിബ്ന ചീസ്)

5.കറുത്ത എള്ള് – മൂന്നു ചെറിയ സ്പൂൺ

മുട്ട – ഒന്ന്, വലുത് അടിച്ചത്

മല്ലിയിലയും പാഴ്സലിയും പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ വീതം

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

6.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി ചെറുചൂടുവെള്ളം ചേർത്തു കുഴച്ചു മാവു പരുവത്തിലാക്കി എണ്ണ പുരട്ടി രണ്ടു മണിക്കൂർ മൂടിവയ്ക്കണം. പിന്നീട് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തി വയ്ക്കുക.

ചീസ് ഒരു പാത്രത്തിലാക്കി ഫോർക്കുകൊണ്ടു ചിക്കിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു മെല്ലെ കുടഞ്ഞു യോജിപ്പിക്കുക.

പരത്തിയ മാവിൽ അല്പം വീതം ചീസ് മിശ്രിതം വച്ചു സമോസ ആകൃതിയിൽ മടക്കി ചൂടായ എണ്ണയിലിട്ടു ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു കോരുക. ടുമാറ്റോ ഹോട്ട്സോസിനൊപ്പം ചൂടോടെ വിളമ്പാം.

കടപ്പാട്

അദീല സെമീം